കാഞ്ഞങ്ങാട് ട്രെയിന്‍ തടയല്‍ സമരം



കാഞ്ഞങ്ങാട്: ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് സമാനമായ രീതിയിലാണ് ബിജെപി സര്‍ക്കാര്‍ രാജ്യ വ്യാപകമായി കര്‍ഷകരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇതിനെതിരേ പ്രതികരിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതും ഇതേ രീതിയിലുള്ള നടപടിയാണ്. ജനാധിപത്യപരമായി സമരം ചെയ്യുന്ന കര്‍ഷകരെ ചോരയില്‍ മുക്കി കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യ വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ട്രെയിന്‍ തടയല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. ശ്രീജിത്ത് മാടക്കല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രബോസ്, മനാഫ് നുള്ളിപ്പാടി, ഉസ്മാന്‍ അണങ്കൂര്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, ബി പി പ്രദീപ് കുമാര്‍, കെ ജയകുമാര്‍, വി പി സുഹാസ്, ജിന്‍സണ്‍ അബ്രഹാം, രാജേഷ് പള്ളിക്കര, അനില്‍ വാഴുന്നോറടി, ഒ വി രാജേഷ്, രതീഷ് ബാബു, മാര്‍ട്ടിന്‍ മാലോം, ജോര്‍ജ്ജ് കടുമേനി, രാജേഷ് പുല്ലൂര്‍, ശ്രീജിത്ത് ചോയ്യോങ്കോട് സംബന്ധിച്ചു.

RELATED STORIES

Share it
Top