കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം

കാഞ്ഞങ്ങാട്: തീരദേശ മേഖലയിലെ ജനങ്ങളുടെ ചിരകാലഭിലാഷമായ കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണോദ്ഘാടനം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. മേല്‍പാലത്തിനായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും സ്ഥലമേറ്റെടുക്കല്‍ അടക്കമുള്ള പ്രശ്‌നങ്ങളില്‍ കുരുങ്ങി നിര്‍മാണ പ്രവര്‍ത്തി നീണ്ടു. ധനമന്ത്രി തോമസ് ഐസക്കിന്റെയും പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ കൃത്യമായ ഇടപെടലുകള്‍ പദ്ധതി വേഗത്തിലാക്കാന്‍ സഹായിച്ചു. നോട്ട് നിരോധനവും സാമ്പത്തിക മാന്ദ്യവുമുള്ള സമയത്ത് നിര്‍മാണ പ്രവര്‍ത്തിക്കായി സര്‍ക്കാര്‍ 34 കോടി രൂപയാണ് അനുവദിച്ചത്.
ആര്‍ ബിഡിസികെയുടെ നേതൃത്വത്തില്‍ സമയ പരിധായായ പതിനെട്ട് മാസത്തിനകം പ്രവര്‍ത്തി പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നതായും മന്ത്രി കൂട്ടി ചേര്‍ത്തു.
ആര്‍ബിസികെ മാ നേജിങ്് ഡയരക്ടര്‍ ഡോ.ആഷ തോമസ്, പി കരുണാകരന്‍ എം പി, പിബി അബ്ദുറസാഖ് എം എല്‍എ, നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍, ജില്ലാ ലീഗ് പ്രസിഡന്റ് എംസി ഖമറുദ്ധീന്‍, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കുര്യാക്കോസ് പ്ലാപറമ്പില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top