കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത: ഐഎന്‍ടിയുസി സമരത്തിലേക്ക്

കാഞ്ഞങ്ങാട്: ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കാഞ്ഞങ്ങാടിനെ അടയാളപ്പെടുത്താന്‍ കഴിയുന്ന കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അവഗണനയ്‌ക്കെതിരേ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാണത്തൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മെയ് മൂന്ന്, നാല് തിയ്യതികളില്‍ പ്രസിഡന്റ് പി ജി ദേവിന്റെ നേതൃത്വത്തിലാണ് പദയാത്ര നടത്തുന്നത്.
ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അംഗീകരിച്ച കാണിയൂര്‍ റെയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാണിക്കുകയാണ്.
ഇതിനെതിരേ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലയിലെ സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വരണമെന്ന് യോഗം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
പി ജി ദേവ് അധ്യക്ഷത വഹിച്ചു. അഡ്വ.എം സി ജോസ്, ടി വി കുഞ്ഞിരാമന്‍, കെ എന്‍ സജി, തോമസ് സെബാസ്റ്റിയന്‍, എം വി വിജയന്‍, പി സി തോമസ്, ടോണി കാസര്‍കോട്, പി ബാലകൃഷ്ണന്‍, സി വി രമേശന്‍, ഷീജ റോബര്‍ട്ട് സംസാരിച്ചു.

RELATED STORIES

Share it
Top