കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് സെക്രട്ടറി വാഹനാപകടത്തില്‍ മരിച്ചു



പയ്യന്നൂര്‍: കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് സെക്രട്ടറി ടിപി ഹരിദാസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഹരിദാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ലോറിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED STORIES

Share it
Top