കാക്കിക്കരുത്തില്‍ ഇടമലക്കുടിയില്‍ കുടിവെള്ള വിതരണം

അടിമാലി: പോലിസുകാര്‍ കൈകോര്‍ത്തപ്പോള്‍ ഇടമലക്കുടയില്‍ കുടിവെള്ളമെത്തി. മൂന്നാര്‍ ഡിവിഷനില്‍ നിന്നും സ്വരൂപിച്ച പണമുപയോഗിച്ചാണ് കുടികളില്‍ വെള്ളമെത്തിക്കാന്‍ അധിക്യതര്‍ നടപടികള്‍ സ്വീകരിച്ചത്. ഒന്നരകിലോ മീറ്ററില്‍ ദൂരത്തുനിന്നാണ് കുടിവെള്ളമെത്തിക്കുന്നത്.
ഇടമലക്കുടിയിലെ ആണ്ടവന്‍ കുടിയിലാണ് പോലീസിന്റെ നേത്യത്വത്തില്‍ കൃഷിക്കും കുടിക്കുന്നതിനുമായി വെള്ളമെത്തിക്കുന്നത്. ഇടമലക്കുടിയിലെ െ്രെടബല്‍ ഇന്റലിജന്റ് ഓഫീസര്‍മാരായ മധു, ഫക്രദ്ദീന്‍, ലൈജാമോള്‍ എന്നിവരടങ്ങുന്ന സംഘം കുടികള്‍ സന്ദര്‍ശിച്ച് ഇവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കിയിരുന്നു. കുടിവെള്ളമാണ് ഇടമലക്കുടിക്കാരുടെ പ്രശ്‌നമെന്ന് മനസ്സിലാക്കിയ ഓഫീസര്‍മാര്‍ സംഭവം മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷിനേയും ജില്ലാ പോലീസ് മേധാവിയേയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസുകാര്‍ കണ്ടെത്തിയ പണം ഉപയോഗിച്ച് ഓസുകളെത്തിക്കുകയായിരുന്നു. രാവിലെ മൂന്നാര്‍ ഡിവൈഎസ്പി ഓഫീസില്‍വെച്ച് കുടികളില്‍ വെള്ളമെത്തിക്കുന്നതിന് ആവശ്യമായ ഓസുകള്‍ കുടിക്കാര്‍ക്ക് വിതരണം ചെയ്തു. കഴിഞ്ഞ ഒന്നരവര്‍ഷമായി കുടികളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രയത്‌നങ്ങളില്‍ സാധിച്ചതായും ഇന്റലിജന്റ്് ഓഫീസര്‍മാര്‍ പറയുന്നു.
കാടുപിടിച്ച മേഖലയില്‍ കൃഷിയിറക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഓഫീസര്‍മാര്‍ പറയുന്നു. 40 കുടികളാണ് ഇടമലക്കുടിയില്‍ ഉള്ളത്. ഇവിടങ്ങളില്‍ അടുത്തഘട്ടമായി വെള്ളമെത്തിക്കുന്നതിനാണ് സംഘം ആലോചനകള്‍ നടത്തുന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കുടികളില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അധിതൃതര്‍ പറയുന്നു.

RELATED STORIES

Share it
Top