കാംബ്രിജ്: ഇന്ത്യന്‍ ഇടപടലിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തും

ലണ്ടന്‍: കാംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യയുടെ പദ്ധതികള്‍ സംബന്ധിച്ച് കൂടുതല്‍ വിവരം പുറത്തുവിടുമെന്നു വിസില്‍ ബ്ലോവര്‍ ക്രിസ്റ്റഫര്‍ വൈലി. 2003 മുതല്‍ കാംബ്രിജ് അനലിറ്റിക്ക ഇന്ത്യയിലുണ്ടായിരുന്നെന്നും വിവിധ തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും സ്ഥാപനത്തിലെ മുന്‍ റിസര്‍ച്ച് ഡയറക്ടറായ വൈലി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ബ്രെക്‌സിറ്റിനെതിരേ  ലണ്ടന്‍ പാര്‍ലമെന്റ് ചത്വരത്തില്‍  സംഘടിപ്പിച്ച പ്രകടനത്തില്‍ വൈലി പങ്കെടുത്തിരുന്നു. പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇന്ത്യയിലെ കാംബ്രിജ് ഇടപെടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യയിലെ കാര്യങ്ങള്‍ പറയുന്നില്ല. എന്നാല്‍, മറ്റൊരവസരത്തില്‍ അവ വെളിപ്പെടുത്തുമെന്ന് വൈലി പറഞ്ഞു.

RELATED STORIES

Share it
Top