കാംപസ് രാഷ്ട്രീയം അതിരു കടക്കരുത്: സോഷ്യല്‍ ഫോറംദമ്മാം: കാംപസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അതിരു കടക്കരുതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അംജദ് കണിയാപുരത്തെ വെട്ടിക്കൊലപ്പെടുത്താനുള്ള എസ്എഫ്‌ഐക്കാരുടെ ശ്രമവും എറണാകുളം മഹാരാജാസ് കോളജിലെ കൊലപാതകവും സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാംപസുകളില്‍ മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന എസ്എഫ്‌ഐയുടെ ഫാഷിസ്റ്റ് മനോഭാവമാണ് എല്ലാ അക്രമങ്ങള്‍ക്കും കാരണം. ഇത് അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം അണികള്‍ക്ക് നിര്‍ദേശം നല്‍കണം. അഭിമന്യുവിന്റെ വധത്തിലെ ദുരൂഹതയകറ്റി യഥാര്‍ഥ പ്രതികളെ കണ്ടെത്തുന്നതോടൊപ്പം കാംപസ് ഫ്രണ്ട് ജില്ലാ നേതാവിനെ വധിക്കാന്‍ ശ്രമിച്ചവരെക്കുറിച്ചും അന്വേഷിക്കണമെന്ന് ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ തിരുവനന്തപുരം, ജനറല്‍ സെക്രട്ടറി അഹ്മദ് യൂസുഫ് കണ്ണൂര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top