കാംപസ് ഫ്രണ്ട് സ്‌പോട്‌സ് മീറ്റ്

ഇരിങ്ങാവൂര്‍: കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ കമ്മിറ്റിക്കു കീഴില്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. ഫുട്‌ബോള്‍ മല്‍സരം കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ പ്രസിഡന്റ് സഫീര്‍ കൈതക്കര ഉദ്ഘാടനം ചെയ്തു. മല്‍സരത്തില്‍ വെട്ടം യൂനിറ്റ് ജേതാക്കളായി. ഇരിങ്ങാവൂര്‍ യൂനിറ്റ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് ഏരിയ പ്രസിഡന്റ് സഫീര്‍ കൈത്തക്കര, സെക്രട്ടറി ഹുനൈസ് ഇരിങ്ങാവൂര്‍, ഇരിങ്ങാവൂര്‍ യൂനിറ്റ് പ്രസിഡന്റ് എ കെ സലാഹുദ്ദീന്‍, ഏരിയ ഖജാന്‍ജി ശിഹാബ് കണ്ണംകുളം എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.

RELATED STORIES

Share it
Top