കാംപസ് ഫ്രണ്ട് സി ബി എസ് ഇ ഓഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പിതിരുവനന്തപുരം: നീറ്റ് പരീക്ഷയില്‍ അന്യായമായി വിദ്യാര്‍ഥികളുടെ വസ്ത്രമഴിപ്പിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. തിരുവനന്തപുരം സി ബി എസ് ഇ റീജിണല്‍ ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലിം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ച അധികൃതര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഇനിയും ശക്തമായ പ്രതിഷേധ പരിപാടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.  പ്രവര്‍ത്തകരെ പോലീസ് അറസറ്റ് ചെയ്തു നീക്കി.

RELATED STORIES

Share it
Top