കാംപസ് ഫ്രണ്ട് സംസ്ഥാന നേതൃസംഗമം

പുത്തനത്താണി: കാംപസ് ഫ്രണ്ട് സംസ്ഥാന നേതൃസംഗമം നടത്തി. രാവിലെ പുത്തനത്താണി മലബാര്‍ ഹൗസില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ വിമോചനത്തിന്റെ വാഹകരാകണമെന്ന് അദ്ദേഹം പറഞ്ഞു. കാംപസുകളില്‍ ജനാധിപത്യം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതര വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവാത്ത സ്ഥിതിയാണ്. ഇതിനു മാറ്റം വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ ഉപാധ്യക്ഷന്‍ ഒ എം എ സലാം ക്ലാസെടുത്തു. സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. തലമുറകളെ നയിക്കേണ്ടവരാണ് വിദ്യാര്‍ഥികളെന്ന് അദ്ദേഹം പറഞ്ഞു. രാജ്യപുരോഗതിക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരായി പുതുതലമുറ മാറേണ്ടതുണ്ടെന്നും അനീതിക്കെതിരേ ആര്‍ജവത്തോടെ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എ എസ് മുസമ്മില്‍, വൈസ് പ്രസിഡന്റുമാരായ നസീഹ ഹുസയ്ന്‍, അല്‍ ബിലാല്‍ സലീം, സെക്രട്ടറിമാരായ സി പി അജ്മല്‍, ഷബാന ഷാജി, ഖജാഞ്ചി ഷഫീഖ് കല്ലായി, എസ് മുഹമ്മദ് റാഷിദ് പങ്കെടുത്തു.

RELATED STORIES

Share it
Top