കാംപസ് ഫ്രണ്ട് വിദ്യാര്‍ഥി അവകാശ രേഖ സമര്‍പ്പിച്ചു

മലപ്പുറം: കാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയുടെ വിദ്യാര്‍ഥി അവകാശ രേഖ പ്രസിഡന്റ് അര്‍ഷഖ് വാഴക്കാട് ജില്ലാ കലക്ടര്‍ അമിത് മീണയ്ക്കു സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠനത്തിന് അവസരമൊരുക്കുക, അപ്‌ഗ്രേഡ് ചെയ്യേണ്ട ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാക്കുക, എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കുക, വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി സ്വീകരിക്കുക, വിദ്യാഭ്യാസ സ്ഥാപങ്ങളില്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുക, എല്ലാ കോളജുകളിലും വിദ്യാര്‍ഥി സംഘടന സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, തുടങ്ങിയ 31 ആവശ്യങ്ങളാണ് അവകാശ രേഖയില്‍ ഉന്നയിച്ചിട്ടുള്ളത്.
മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ടി മുജീബു റഹ്മാന്‍, ഇഖ്‌റാം എന്നിവര്‍ അനുഗമിച്ചു.

RELATED STORIES

Share it
Top