കാംപസ് ഫ്രണ്ട് യൂനിറ്റ് സമ്മേളനം

പൊന്‍മള: പൂവ്വാട് യൂനിറ്റ് കാംപസ്ഫ്രണ്ട് യൂനിറ്റ് സമ്മേളനം നടത്തി. വിദ്യാര്‍ഥികള്‍ സമൂഹത്തില്‍ മാറ്റത്തിന്റെ ചാലക ശക്തികളായി വര്‍ത്തിക്കണമെന്നും നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ ഭീഷണിക്കെതിരേ പോരാട്ടത്തിന് വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കണമെന്നും പൊന്‍മള ഗ്രാമപ്പഞ്ചായത്ത് അംഗം എം പി മുസ്തഫ അഭിപ്രായപ്പെട്ടു.
യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാംപസ്ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബ് റഹ്്മാന്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. പിഎസ്‌സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ പൂവ്വാടിന്റെ അഭിമാനമായ സി കെ നൗഫലിനു കാംപസ്ഫ്രണ്ട് യൂനിറ്റ് ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഏരിയ പ്രസിഡന്റ് ഇഖ്‌റാമുല്‍ ഹഖ് അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി നസീഫ്, എം കെ റഷീദ്,പി റഹൂഫ്, പി മിസ്ഹബ്, വി കെ ഷറഫുദ്ധീന്‍, മുഹമ്മദലി, ഫൈറൂസ്, മൊയ്തീന്‍ ഹാജി, യൂനിറ്റ് പ്രസിഡന്റ് ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top