കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന്‍

എടക്കാട്: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എടക്കാട് ഏരിയാ മെംബര്‍ഷിപ്പ് കാംപയിന്‍ ഉദ്ഘാടനം തോട്ടട എച്ച്എസ്എസില്‍ ജില്ലാ സെക്രട്ടറി പി കെ ഉനൈസ് നിര്‍വഹിച്ചു. തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് സ്വീകരിച്ചതില്‍ അമര്‍ഷം പൂണ്ട എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസിനെ ഉപയോഗിച്ച് വിരട്ടിയോടിക്കാം എന്ന് വ്യാമോഹിച്ചെങ്കിലും പ്രവര്‍ത്തകര്‍ പോലിസിന്റെ പ്രഹസന നടപടിയെ കാറ്റില്‍പ്പറത്തി മുഴുവന്‍ പേര്‍ക്കും മെംബര്‍ഷിപ്പ് നല്‍കി പൂര്‍ത്തീകരിച്ചാണു മടങ്ങിയത്. ഏരിയാ പ്രസിഡന്റ് റഫാന്‍ മുഴപ്പിലങ്ങാട്, സെക്രട്ടറി ഷമ്മാസ് എടക്കാട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top