കാംപസ് ഫ്രണ്ട് മെംബര്‍ഷിപ്പ് കാംപയിന് തിരൂരില്‍ തുടക്കമായി

തിരൂര്‍: കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാതല മെംബര്‍ഷിപ്പ് കാംപയിന് തിരൂരില്‍ തുടക്കം. ജില്ലാ സെക്രട്ടറി ടി മുജീബ് റഹ്മാന്‍ വിദ്യാര്‍ഥി പ്രതിനിധി ഷാനിബിന് മെംബര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.
ജനാധിപത്യ ഇന്ത്യ, പ്രതിപക്ഷ കലാലയം പ്രമേയത്തിലാണ് ഈ വര്‍ഷത്തെ മെംബര്‍ഷിപ്പ് കാംപയിന്‍ നടന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളും ഭരണകര്‍ത്താക്കളും ജനവിരുദ്ധതയും വിദ്യാര്‍ഥി വിരുദ്ധതയും കൈമുതലാക്കി ഭരിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ രാജ്യത്തെ വിദ്യാര്‍ഥികളും കലാലയങ്ങളും പ്രതിപക്ഷ നേതൃത്വത്തിലേയ്ക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജോ. സെക്രട്ടറിമാരായ ജസീല ജബീന്‍, റാഷിദ് ജില്ലാ ഖജാഞ്ചി എം ഫുഹാദ്, കമ്മിറ്റി അംഗങ്ങളായ കെ പി ഫാത്തിമ ഷെറിന്‍, എന്‍ അര്‍ഷദ് ആരിഫ്, ഷൈഖ് റസല്‍, തിരൂര്‍ ഏരിയാ പ്രസിഡന്റ് ഉനൈസ് ഇരിങ്ങാവൂര്‍, സെക്രട്ടറി അന്‍സില്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top