കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

ചന്ദനത്തോപ്പ്: ചാത്തിനാംകുളം എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം പ്രവേശനോല്‍സവമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നിരന്തരമായി നശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്‌കൂളിന്റെ മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധ യോഗം കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് കാസിം കൊല്ലം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മുന്‍ അംഗം സുഹൈല്‍ ചാത്തിനാംകുളം, കൊല്ലം ഏരിയ നേതാക്കളായ ഷാന്‍, റാസി പുത്തന്‍വിള, അന്‍വര്‍ അഞ്ചുമുക്ക് സംസാരിച്ചു. നേതാക്കളും പോലിസുമായി നടത്തിയ ചര്‍ച്ചയില്‍  കുറ്റവാളികള്‍ക്ക് മേല്‍ നടപടി സീകരിക്കുമെന്ന പോലിസിന്റെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.

RELATED STORIES

Share it
Top