കാംപസ് ഫ്രണ്ട് നിവേദനം നല്‍കി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മേഖലയില്‍ വളര്‍ന്നു വരുന്ന ഭിക്ഷാടന മാഫിയ അതിക്രമങ്ങള്‍ക്ക് എതിരെയും കഴിഞ്ഞ ദിവസം നടയ്ക്കല്‍ ഭാഗത്തു ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും കണക്കിലെടുത്തു ക്യാംപസ് ഫ്രണ്ട് ഈരാറ്റുപേട്ട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിന് നിവേദനം സമര്‍പ്പിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ വര്‍ധനവും അവരുടെ അക്രമവാസനകളും സംബന്ധിച്ച് ചെയര്‍മാനെ ബോധ്യപ്പെടുത്തി.ആറിന് നടക്കുന്ന കൗണ്‍സിലില്‍ ഈ വിഷയം  അജണ്ടയായി സ്വീകരിക്കുമെന്നും വേണ്ടി വന്നാല്‍ ഈരാറ്റുപേട്ട ഏരിയയില്‍ ഭിക്ഷാടനം നിരോധിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും   അദ്ദേഹം ഉറപ്പു നല്‍കി. ക്യാംപസ് ഫ്രണ്ട് ഈരാറ്റുപേട്ട ഏരിയ പ്രസിഡന്റ് നാദിര്‍ഷ, ഏരിയ സെക്രട്ടറി അമീന്‍ വല്ലത്ത്, കമ്മിറ്റി അംഗങ്ങളായ  സമീര്‍, അന്‍സാര്‍, അല്‍ത്താഫ്, ശുഹൈബ്  എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

RELATED STORIES

Share it
Top