കാംപസ് ഫ്രണ്ട് ഡിഇ ഓഫിസ് മാര്‍ച്ച്

തളിപ്പറമ്പ്: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തൃച്ഛംബരം യുപി സ്‌കൂളില്‍ ആര്‍എസ്എസിന്റെ ആയുധ പരിശീലനത്തിന് അനുമതി നല്‍കിയ മാനേജ്‌മെന്റിനെതിരേ നടപടിയാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഡിഇ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് അമീന്‍ പാപ്പിനിശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉനൈസ് ചാവശ്ശേരി, അബൂബക്കര്‍ തളിപ്പറമ്പ്, ഷഹ്‌സാദ് കാട്ടാമ്പള്ളി, ആഷിഖ് പാലോട്ടുപള്ളി നേതൃത്വം നല്‍കി. അതേസമയം, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്‌കൂളിലെ ആര്‍എസ്എസ് പരിപാടി നിര്‍ത്തിവച്ചിരുന്നു.

RELATED STORIES

Share it
Top