കാംപസ് ഫ്രണ്ട് ക്യാംപ് സമാപിച്ചു

മഞ്ചേരി: കാംപസ് ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയില്‍ സംഘടിപ്പിച്ച എക്‌സ്പ്രഷ്യോ ഗേള്‍സ് ക്യാംപ് സമാപിച്ചു. രാവിലെ 10ന് ജില്ലാ ജോയിന്റ് സെക്രട്ടറി ടി നിഷിദ പതാക ഉയര്‍ത്തി.
ദേശീയ വൈസ് പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു. ഭാവിയെക്കുറിച്ചും ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ബോധവാന്മാരും തല്‍പരരും ആയിരിക്കെത്തന്നെ ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരായിരിക്കണം വിദ്യാര്‍ഥികളെന്നും ആ മൂല്യങ്ങളുടെ ചോര്‍ച്ചയാണ് പരീക്ഷാ ഹാളുകളിലും മറ്റും ഉദ്യോഗസ്ഥരുടെ തിട്ടൂരങ്ങള്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈകീട്ട് 4ന് മഞ്ചേരി പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ച റാലി ജില്ലാ സെക്രട്ടറി കെ ഇസ്മാഈല്‍ മണ്ണാര്‍മല ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി ടി നിഷിദ അധ്യക്ഷത വഹിച്ചു. നിന്‍ഷ, അര്‍ഷഖ് വാഴക്കാട്, ഫാത്തിമ ഹെംന വിവിധ സെഷനുകളില്‍ സംവദിച്ചു. ഏരിയാ തലങ്ങളില്‍ നടന്ന സമ്മര്‍ എക്‌സ്പ്രസ് ക്യാംപില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണ് ക്യാംപില്‍ പങ്കെടുത്തത്. ഫാത്തിമ ജാസ്മിന്‍, ഷഫീഖ് വാക്കാലൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top