കാംപസ് ഫ്രണ്ട് കൊല്ലം ഏരിയ പ്രതിനിധി സമ്മേളനം

കൊല്ലം: ഫാഷിസത്തിനെതിരെ  വിദ്യാര്‍ഥികളുടെ അണി ചേരല്‍ അനിവാര്യമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഖാസിം കൊല്ലം. കാംപസ് ഫ്രണ്ട് കൊല്ലം ഏരിയ പ്രതിനിധി  സമ്മേളനം ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരവാഹി പ്രഖ്യാപനം ജില്ലാ കമ്മിറ്റിയംഗം അജ്മല്‍ ശൂരനാട് നിര്‍വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷാന്‍(പ്രസിഡന്റ്), റാസി ചന്ദനത്തോപ്പ് (സെക്രട്ടറി), സി ടി മുഹമ്മദ് റാസി (വൈസ് പ്രസിഡന്റ്), ആഷിക് അഞ്ചാലുംമൂട് (ജോയിന്റ് സെക്രട്ടറി), സി ടി ഫവാസ് (ഖജാഞ്ചി), ബിലാല്‍, അന്‍സില്‍, അഹമ്മദ് തന്‍സീല്‍, സഹദ് ഹുസൈന്‍ (കമ്മിറ്റി അംഗങ്ങള്‍)  എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top