കാംപസ് ഫ്രണ്ട് കണ്‍വന്‍ഷന്‍

തിരൂര്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ കോട്ടയം ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ സമകാലിക വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ എസ്എഫ്‌ഐയുടെ അക്രമ രാഷ്ട്രീയത്തെ പറ്റി വിദ്യാര്‍ഥികള്‍ എപ്പോഴും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂര്‍ ഏരിയാ പ്രസിഡന്റ് ഹുനൈസ് ഇരിങ്ങാവൂര്‍ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി അന്‍സില്‍ കണ്ണംകുളം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഡിവിഷന്‍ പ്രസിഡന്റ് സി എച്ച് ബഷീര്‍, കാംപസ് ഫ്രണ്ട് തിരൂര്‍ ഏരിയ വൈസ് പ്രസിഡന്റ് ദില്‍ഷാദ് മംഗലം സംസാരിച്ചു.

RELATED STORIES

Share it
Top