കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഏരിയാ കണ്‍വന്‍ഷന്‍

താനൂര്‍: ജനാധിപത്യ ഇന്ത്യ പ്രതിപക്ഷ കലാലയം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ താനൂര്‍ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് കെ കെ നൗഫല്‍ വെട്ടിച്ചിറ ഉദ്ഘാടനം ചെയ്തു. ഒപികെ കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഏരിയ പ്രസിഡന്റ് എം സര്‍ഫാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ശൈഖ്‌റസല്‍, പി പി മഷൂദ്, ഫവാസ് ഒഴൂര്‍, കെ കെ ഹാദിയ സംസാരിച്ചു.
പൊന്നാനി: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്നാനി ഏരിയ കണ്‍വന്‍ഷന്‍ പൊന്നാനി ഹൗസില്‍ പിഎച്ച്് (ആവികുളം സെന്ററില്‍ നടന്നു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് മുഹമ്മദ്— ഷെഫീഖ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്നാനി ഏരിയ പ്രസിഡന്റ് റമീസ് റഹ്—മാന്‍ അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വനിതാ വിഭാഗം പൊന്നാനി ഏരിയ പ്രസിഡന്റ് സമീഹ, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്നാനി ഡിവിഷന്‍ സെക്രട്ടറി കുഞ്ഞന്‍ബാവ, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്നാനി ഏരിയ സെക്രട്ടറി നിയാദ് തങ്ങള്‍ സംസാരിച്ചു.

RELATED STORIES

Share it
Top