കാംപസ് ഫ്രണ്ട് 'എക്‌സ്പ്രസ്സിയോ'ക്ക് തുടക്കം

എറണാകുളം: 'ഫ്‌ളെയര്‍ അപ് റസിസ്റ്റന്‍സ്' എന്ന മുദ്രാവാക്യമുയര്‍ത്തി കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഓറിയന്റേഷന്‍ ക്യാംപ് എക്‌സ്പ്രസ്സിയോക്ക് തുടക്കമായി. ഇന്നലെ എറണാകുളം കാക്കനാട് നടന്ന ക്യാംപ് കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി ഉദ്ഘാടനം ചെയ്തു.
മോദി ഭരണത്തിനു കീഴില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ അതിക്രമങ്ങളും ബലാല്‍സംഗങ്ങളും വര്‍ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ഫാഷിസത്തിനെതിരേ വിദ്യാര്‍ഥിനികളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് ടീച്ചര്‍, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് നസീഹ ഹുസയ്ന്‍, കമ്മിറ്റിയംഗം ആരിഫ് ബിന്‍ സലീം, അഫ്‌റിന്‍, സായിഹ, ഹിബ സംസാരിച്ചു. എല്ലാ ജില്ലകളിലും എക്‌സ്പ്രസിയോ എന്ന പേരില്‍ ഏകദിന ക്യാംപ് സംഘടിപ്പിക്കും.

RELATED STORIES

Share it
Top