കാംപസ് ഫ്രണ്ട് 'എക്‌സ്പ്രസിയോ' ക്യാംപ്

കുറ്റിപ്പുറം: കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി കുറ്റിപ്പുറം നിളാ പാര്‍ക്കില്‍ എക്‌സ്പ്രസിയോ ഏകദിന ക്യാംപ് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ എച്ച് ഹാദി ഉദ്ഘാടനം ചെയ്തു. സംഘപരിവാരം ഇന്ത്യയെ ജനാധിപത്യത്തില്‍നിന്ന് മതാധിപത്യത്തിലേക്കാണു നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി മുഹമ്മദ് ഷഫീഖ്, എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം പി കെ സലീം, നാഷനല്‍ വിമണ്‍സ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് നദീറ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം സന ജയ്ഫര്‍, ജോ. സെക്രട്ടറി ജസീല ജബീന്‍, കമ്മിറ്റി അംഗങ്ങളായ കെ പി ഫാത്തിമ ഷെറിന്‍, എം ഫാത്തിമ ബിന്‍സിയ നേതൃത്വം നല്‍കി.
എക്‌സ്പ്രസിയോയുടെ ഭാഗമായി കുറ്റിപ്പുറം ടൗണില്‍ നടത്തിയ വിദ്യാര്‍ഥി റാലിയെ അഭിവാദ്യം ചെയ്ത്് ജില്ലാ സെക്രട്ടറി ടി മുജീബ് റഹ്മാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top