കാംപസുകളില്‍ സംഘപരിവാര അജണ്ട നടപ്പാക്കാനുള്ള ശ്രമം ചെറുക്കും

തിരുവനന്തപുരം: യുജിസിയെ തകര്‍ത്ത് കാംപസുകളില്‍ സംഘപരിവാര അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നു കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയത്തില്‍ എന്‍എസ്‌യു നടത്തുന്ന പ്രക്ഷോഭ പരിപാടികളില്‍ കെഎസ്‌യു പങ്ക് ചേരും. പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ച് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. എസ്എഫ്‌ഐയുടെ കാംപസുകളിലെ ഏകാധിപത്യ പ്രവണത മാറ്റിനിര്‍ത്തണമെന്നും അവരുടെ ഏകാധിപത്യ പ്രവണതയുടെ ഉപ്പോല്‍പന്നങ്ങളാണ് കാംപസുകളിലെ വര്‍ഗീയ സംഘടനകളുടെ കടന്നുവരവെന്നും അഭിജിത്ത് ആരോപിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top