കാംപസുകളില്‍ എസ്എഫ്‌ഐ അശാന്തി വിതയ്്ക്കുന്നു: എംഎസ്എഫ്

മലപ്പുറം: ജില്ലയിലെ കാംപസുകളില്‍ അക്രമരാഷ്ട്രീയത്തിനു നേതൃത്വം നല്‍കി വിദ്യാര്‍ഥികളെ ഭീതിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുകയാണ് എസ്എഫ്‌ഐ എന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. തവനൂര്‍ ഗവ. കോളജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ശമീം ഐങ്കലിനെ കോളജിലെ മൂന്നാംവര്‍ഷ എസ്എഫ്ഐ വിദ്യാര്‍ഥികള്‍ ക്രൂരമായാണ് മര്‍ദിച്ചത്. മുണ്ടുടുത്തുവെന്നു പറഞ്ഞാണ് എസ്എഫ്ഐയുടെ ആക്രമണം. സാരമായ പരിക്കേറ്റ വിദ്യാര്‍ഥി ചികില്‍സയിലാണ്. വര്‍ഗീയത തുലയട്ടെയെന്നു പറഞ്ഞ് കാംപയിന്‍ നടത്തുന്നവര്‍ കാംപസുകളില്‍ ജനാധിപത്യ കശാപ്പു ചെയ്യുന്ന സമീപനമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ഇതിന് പ്രകടനമായ ഉദാഹരമാണ് ശമീം. കാംപസുകളില്‍ ഇതര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഭീഷണിപ്പെടുത്തി ഒതുക്കുന്ന സമീപനമാണ് കാലങ്ങളായി എസ്എഫ്ഐ സ്വീകരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടുമെന്നും കാംപസുകളില്‍ ജനാധിപത്യം പുലര്‍ത്താന്‍ എംഎസ്എഫ് നേതൃത്വം നല്‍കുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ടി പി ഹാരിസ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി വി പി അഹമ്മദ് സഹീര്‍, നിസാജ് എടപ്പറ്റ, ജുനൈദ് പാമ്പലത്ത്, സാദിഖ് കൂളമഠത്തില്‍, കെ പി ഇഖ്ബാല്‍, സലാം മണലായ, റിയാസ് പുല്‍പ്പറ്റ, ടി നിയാസ്, കബീര്‍ മുതുപറമ്പ്, ഇ വി ഷാനവാസ്, അസ്ഹര്‍ പെരുമുക്ക് സംസാരിച്ചു.

RELATED STORIES

Share it
Top