കസ്റ്റഡി മരണം: എ വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്തു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജിനെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യംചെയ്തു. ശ്രീജിത്ത് കസ്റ്റഡി മരണ കേസില്‍ മുന്‍ എസ്പിക്ക് വീഴ്ചപറ്റിയതായി അന്വേഷണസംഘം റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എ വി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ എത്തിയ എ വി ജോര്‍ജിനെ രാത്രി എട്ടോടെയാണു ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചത്. വകുപ്പുതല നടപടിയും അന്വേഷണവും നടക്കുന്നുണ്ടെങ്കിലും കേസില്‍ എ വി ജോര്‍ജിനെ പ്രതിയാക്കണോ വേണ്ടയോയെന്നുള്ള തീരുമാനം എടുക്കുന്നതിനായാണു വീണ്ടും ചോദ്യംചെയ്യാനായി എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനു സമീപമുള്ള പോലിസ് സേഫ് ഹൗസിലേക്കു വിളിപ്പിച്ചതെന്നാണ് വിവരം.

RELATED STORIES

Share it
Top