കസ്ഗഞ്ച് കലാപം ആസൂത്രിതമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്ന്യുഡല്‍ഹി:ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലുണ്ടായ വര്‍ഗീയ ലഹളയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും അടങ്ങിയ സ്വതന്ത്ര വസ്തുതാന്വേഷണസംഘത്തിന്റെ റിപോര്‍ട്ട് പുറത്തു വന്നു. സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള തികച്ചും ആസൂത്രിതമായ അക്രമസംഭവങ്ങളാണ് കസ്ഗഞ്ചിലുണ്ടായതെന്ന് റിപോര്‍ട്ട് പറയുന്നു.  സംഭവത്തില്‍ പോലീസിന്റെ പങ്കിനെ കുറിച്ചും, പോലിസ് വിഷയത്തില്‍ പുലര്‍ത്തിയ സത്യസന്ധതയെ കുറിച്ചും ഗൗരവമേറിയ സംശയങ്ങള്‍ റിപോര്‍ട്ട് ഉന്നയിക്കുന്നു. യു.പി പോലീസ് മുന്‍ ഐ.ജി എസ്.ആര്‍. ദാരാപുരിയുടെ നേതൃത്വത്തില്‍ , അഡ്വ. അസിത് സെന്‍ഗുപ്ത (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍), രാഖി സെഗാള്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), ഹസനുല്‍ ബന്ന (പത്രപ്രവര്‍ത്തകന്‍), അലിമുല്ല ഖാന്‍ (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍്), മോഹിത് പാണ്ഡേ (മുന്‍ ജെഎഎന്‍യുഎ പ്രസിഡന്റ്, ), ബാനോജിത്‌ന ലാഹിരി (ലക്ചറര്‍,) ഖാലിദ് സൈഫിയും (സാമൂഹ്യ പ്രവര്‍ത്തകന്‍), ശാരിഖ് ഹുസൈന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍, ) എന്നിവരടങ്ങുന്ന സംഘമാണ് വസ്തുതാന്വേഷണം നടത്തിയത്.
അക്രമ സംഭവങ്ങള്‍ സ്വാഭാവികമായ വര്‍ഗീയ ലഹളയുടെ ഭാഗമായിരുന്നുവെന്ന പോലിസിന്റെയും സര്‍ക്കാരിന്റെയും വാദം സംഘം പൂര്‍ണമായി തള്ളിക്കളഞ്ഞ റിപോര്‍ട്ട്, സംഭവം മുന്‍കൂട്ടി നന്നായി ആസൂത്രണം ചെയ്യപ്പെട്ടതും, വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്ന് ഉറപ്പിച്ചു പറയുന്നു. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നിശബ്ദതയിലും പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു . ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചേക്കാമെന്നും വസ്തുതാന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കുന്നു. പ്രദേശത്ത് വിവിധ മതസ്ഥര്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്താന്‍ വലതുപക്ഷ ഹിന്ദുത്വ ശക്തികള്‍ തീവ്രമായി പരിശ്രമിക്കുന്നുണ്ടെന്നും എന്നിരുന്നാലും ഇവര്‍ക്കിടയിലെ സൗഹൃദം നിലനില്‍ക്കുന്നതായും,പരസ്പരമുള്ള നഷ്ടങ്ങളില്‍ സഹതപിക്കന്നതായും റിപ്പാര്‍ട്ടില്‍ പറയുന്നു.
മുസ്ലിംകള്‍ക്ക് മാത്രമാണ് വസ്തുവകകളുടെ നഷ്ടം നേരിട്ടത്. 27 കടകള്‍ ലഹളയില്‍ തിയിട്ടു നശിപ്പിക്കപെട്ടു.എന്നാല്‍ ഒരാളുടെ പരാതിയിന്മേല്‍ പോലും പോല്‌സ് എഫ്‌ഐആര്‍ എടുത്തിട്ടില്ല.
കലാപത്തില്‍ കൊല്ലപ്പെട്ട ഒരേയൊരു വ്യക്തിയായ ചന്ദന്‍ ഗുപ്തയുടെ മരണത്തില്‍, മാധ്യമങ്ങളില്‍ വന്ന പോലീസ് പ്രസ്താവനകള്‍ പൊരുത്തപെട്ട് പോകുന്നില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗുപ്ത എവിടെ വെച്ച് കൊല്ലപ്പെട്ടുവെന്നോ, അല്ലെങ്കില്‍ എവിടെ നിന്നാണ് വെടിവെച്ചത് എന്നതിനെക്കുറിച്ചോ യാതൊരു ഉറപ്പുമില്ല.
ഹിസ്ബുള്‍ മുജാഹിദീന്‍, നസിറുദ്ദീന്‍, അക്രം, എ. ഖാന്‍, തൗഫീഖ് എന്നിവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു ഹിന്ദുവിനെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും, ഈ സംഘര്‍ഷത്തില്‍ ഇരു സമുദായങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ക്ഷേത്രം പോലും ആക്രമിക്കപെട്ടിട്ടില്ല. രണ്ട് പള്ളികള്‍ ആക്രമിക്കപ്പെട്ടു. എന്നാല്‍ പോലിസ് റിപ്പോര്‍ട്ടില്‍ ഇത് രേഖപ്പെടുത്തിയിട്ടുമില്ല. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളാരും ഇവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചില്ലയെന്നും സന്ദേശങ്ങള്‍ അയക്കാനൊ, ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനൊ പേലും ആരും മുതിര്‍ന്നില്ലെന്നും അന്വേഷണ സംഘാംഗങ്ങള്‍ പറഞ്ഞു. അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും വീടും വ്യാപാരസ്ഥാപനങ്ങളും നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top