കസേര കത്തിക്കല്‍ : ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കുംകൊച്ചി: മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാര്‍ഥികളെ പുറത്താക്കാന്‍ അടിയന്തര കോളജ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ആറുപേരെയാണു പുറത്താക്കുന്നത്. സംഭവം അന്വേഷിച്ച മൂന്നംഗ കമ്മീഷന്‍ ഇവര്‍ കുറ്റക്കാരാണെന്ന് റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി. കസേര കത്തിച്ചത് കോളജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്തിയെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. തിരൂരില്‍ നടന്ന എകെജിസിടിയുടെ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാജാസ് കോളജിലെ നടപടിയെ ശക്തമായി വിമര്‍ശിച്ചിരുന്നു. സംഭവിക്കാ ന്‍ പാടില്ലാത്ത കാര്യങ്ങളാണു നടന്നതെന്ന് മഹാരാജാസ് കോളജില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമമായ മഹാരാജകീയം പരിപാടിയിലും പിണറായി വിജയന്‍ ആവര്‍ത്തിച്ചിരുന്നു.

RELATED STORIES

Share it
Top