കസാനക്കോട്ടയിലും ജനലില്‍ കറുത്ത സ്റ്റിക്കര്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ കസാനക്കോട്ട പാഴ്‌സി ബംഗ്ലാവിനു സമീപം റഈസിന്റെ ആഷിയാന എന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് അടുക്കള ഭാഗത്തെ നാലു ജനല്‍ചില്ലുകളില്‍ കറുത്ത സ്്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലിസിനെ അറിയിച്ചു. ടൗണ്‍ സ്‌റ്റേഷനില്‍നിന്നു പോലിസുകാരെത്തി വീട്ടുകാരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. റഈസിന്റെ മാതാവ് ഇവിടെ തനിച്ചാണു താമസം. വിദേശത്തു ജോലിചെയ്യുന്ന റഈസ് ഈയിടെയാണു നാട്ടിലെത്തിയത്. മുതിര്‍ന്ന പൗരന്‍മാര്‍ തനിച്ചുതാമസിക്കുന്ന വീടുകളുടെ വിവരം ക്രൈംബ്രാഞ്ചില്‍ അറിയിക്കണമെന്നു പോലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് പയ്യന്നൂരിലും ഇത്തരത്തില്‍ ദുരൂഹസാഹചര്യത്തില്‍ സ്റ്റിക്കര്‍ പതിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. കവര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കുന്നതെന്നാണ് പ്രചാരണമെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് പോലിസിന്റെ വിശദീകരണം.

RELATED STORIES

Share it
Top