കഷ്ടകാലം മാറാതെ ദക്ഷിണാഫ്രിക്ക; ക്വിന്റന്‍ ഡീകോക്കിനും പരിക്ക്സെഞ്ച്വൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിലും തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ ടീമിന് വീണ്ടും തിരിച്ചടി. വെടിക്കെട്ട് ഓപണറും വിക്കറ്റ് കീപ്പറുമായ ക്വിന്റന്‍ ഡീകോക്ക് പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറിയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തലവേദനയാവുന്നത്. രണ്ടാം ഏകദിനത്തിനിടെ ഡീകോക്കിന്റെ കൈക്കുഴയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. കുറഞ്ഞത് രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ ഡീകോക്കിന് നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പരയും ഡീകോക്കിന് നഷ്ടമാവും. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സും നായകന്‍ ഫഫ് ഡുപ്ലെസിസും പരിക്കിനെത്തുടര്‍ന്ന് നേരത്തെ തന്നെ പിന്‍മാറിയിരുന്നു. പരമ്പരയിലുടനീളം മോശം പ്രകടനമായിരുന്നു ഡീകോക്കിന്റേത്. 20,34 എന്നിങ്ങനെയായിരുന്നു ആദ്യ രണ്ട് ഏകദിനങ്ങളിലെ ഡീകോക്കിന്റെ സ്‌കോര്‍. ടെസ്റ്റില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 11.83 ശരാശരിയില്‍ 71 റണ്‍സ് മാത്രമാണ് ഡീകോക്കിന് നേടാനായത്.

RELATED STORIES

Share it
Top