കശ്മീര്‍ : സേനയും വിദ്യാര്‍ഥികളും ഏറ്റുമുട്ടിശ്രീനഗര്‍: ലാല്‍ ചൗക്കിന് സമീപത്തെ ആസാദ് റോഡില്‍ സുരക്ഷാ സൈനികരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി. എസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും വനിതാ കോളജിലെ വിദ്യാര്‍ഥികളുമാണ് സുരക്ഷാ ഭടന്‍മാരുമായി ഏറ്റുമുട്ടിയത്. വിദ്യാര്‍ഥികളെ വിരട്ടി ഓടിക്കാന്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറിന്റെ ഹൃദയഭാഗത്തെ വാണിജ്യവും വാഹന ഗതാഗതവും തടസ്സപ്പെട്ടു.അതെസമയം ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറുഖ് അബ്ദുല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമായി പരിഹരിക്കാന്‍ നടപടി വേണമെന്ന് അേേദ്ദഹം മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top