കശ്മീര്‍ : വാഹനം തടഞ്ഞ് ഏഴു പേരെ വധിച്ചുശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ സായുധ സംഘം വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ഏഴുപേരെ വെടിവച്ചുകൊന്നു. ജമ്മു കശ്മീര്‍ ബാങ്കിന്റെ പണവും വഹിച്ചുപോവുകയായിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ പോലിസുകാരാണ്. ധംഹാല്‍ ഹന്‍ജിപുരയില്‍ നിന്ന് കുല്‍ഗം ജില്ലാ ആസ്ഥാനത്തേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞ സായുധ സംഘം വാഹനത്തിലുണ്ടായിരുന്നവരെ കൊലപ്പെടുത്തുകയാ—യിരുന്നു. മരിച്ച രണ്ടു പേര്‍ ബാങ്ക് ജീവനക്കാരാണ്. നാലു പോലിസുകാരും രണ്ട് ബാങ്ക് ജീവനക്കാരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഒരു പോലിസുകാരന്‍ ആശുപത്രിയിലാണ് മരിച്ചത്. മരിച്ച പോലിസുകാരില്‍ ഒരാള്‍ എസ്‌ഐ ആണ്. പോലിസുകാരുടെ നാലു സര്‍വീസ് റൈഫിളുകള്‍ അക്രമികള്‍ കവര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുത്തു.

RELATED STORIES

Share it
Top