കശ്മീര്‍ മുതല്‍ കന്യാകുമാരിവരെ താമര വിരിയും: യോഗി ആദിത്യനാഥ്

ലഖ്‌നോ: കശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള സംസ്ഥാനങ്ങളില്‍ ഒരു പാര്‍ട്ടി അധികാരത്തിലേറുന്ന കാലം അകലെയല്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളം, കര്‍ണാടകം, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും താമര വിരിയും. വികസനം ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി മോദിയുടെ ഭരണവും അമിത്ഷായുടെ സംഘാടന വൈദഗ്ധ്യവുമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നടത്തിയ മികച്ച പ്രകടനത്തിന് പിന്നിലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ചശേഷം ആദ്യമായാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ദേശീയ മുഖ്യധാരയില്‍ എത്താനും വികസനത്തിന്റെ ഫലം അനുഭവിക്കാനും അവസരം ലഭിച്ചിട്ടുള്ളത്. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ബിജെപി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top