കശ്മീര്‍: പിഡിപി പിളര്‍പ്പിലേക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മെഹബൂബ മുഫ്തി നേതൃത്വം നല്‍കുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പിളര്‍പ്പിലേക്കെന്നു സൂചന. മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തിയുടെ കഴിവില്ലായ്മയാണു പിഡിപി-ബിജെപി സഖ്യം തകര്‍ത്തതെന്ന ഗുരുതര ആരോപണമാണു പാര്‍ട്ടിയുടെ മൂന്നു സാമാജികര്‍ ഉയര്‍ത്തിയത്.
സഖ്യം തകര്‍ത്തതു മുഫ്തിയുടെ കഴിവില്ലായ്മയാണെന്നു മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരി പ്രസ്താവിച്ചതിനു പിന്നാലെ എംഎല്‍എമാരായ മുഹമ്മദ് അബ്ബാസ് വാനിയും ആബിദ് അന്‍സാരിയും ഇമ്രാനു പിന്തുണയുമായി മുന്നോട്ടുവരികയായിരുന്നു. കൂടുതല്‍ പേര്‍ വിമതപക്ഷത്തേക്ക് എത്തുകയാണെങ്കില്‍ ഇവരുടെ നേതൃത്വത്തില്‍ മുന്നണി രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു സൂചനയുണ്ട്. കേവല ഭൂരിപക്ഷത്തിനുള്ള സംഖ്യ ഒത്തുവരികയാണെങ്കി ല്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരണത്തിനും ഇവര്‍ തയ്യാറാണെന്നാണു റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top