കശ്മീര്‍: നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനു മൂന്നുദിവസം മാത്രം ശേഷിക്കെ, രണ്ടു നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ സായുധരുടെ വെടിയേറ്റ് മരിച്ചു. ഒരു പാര്‍ട്ടി ഭാരവാഹിക്ക് വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ കര്‍ഫാലി മൊഹല്ലയിലാണ് ആക്രമണം നടന്നതെന്ന് പോലിസ് അറിയിച്ചു. പരിക്കേറ്റ മൂന്നു പേരെയും എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടു പേര്‍ പിന്നീട് മരിച്ചു. മുഷ്താഖ് അഹ്മദ് വാനി, നസീര്‍ അഹ്മദ് ഭട്ട് എന്നിവരാണ് മരിച്ചത്. ഭട്ട് എംഎല്‍എ ഹബാകദല്‍ ഷമീമ ഫിര്‍ദൗസിന്റെ പൊതുസമ്പര്‍ക്ക ഉദ്യോഗസ്ഥനാണ്. ഷക്കീല്‍ അഹ്മദ് ഗനിയാണ് ആശുപത്രിയില്‍ കഴിയുന്നത്. ഗ്രാമപഞ്ചായത്തിന്റെ നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനാണ് ഇദ്ദേഹം. നാഷനല്‍ കോണ്‍ഫറന്‍സ് നഗരസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top