കശ്മീര്‍: ചര്‍ച്ചയ്ക്ക് തയ്യാര്‍- ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ തങ്ങള്‍ രണ്ടു ചുവട് മുന്നോട്ടുവയ്ക്കുമെന്ന് ഇംറാന്‍ ഖാന്‍. കശ്മീരിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുകയാണെന്നും കശ്മീര്‍ പ്രശ്‌നം കൂടിക്കാഴ്ചയിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ഇന്ത്യന്‍ നേതൃത്വം തയ്യാറാണെങ്കില്‍ ഇരുകൂട്ടര്‍ക്കും ചര്‍ച്ച ചെയ്ത് പരിഹാരം കാണാമെന്നും ഇത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തന്നെ ഗുണകരമാവുമെന്നും പൊതുതിരഞ്ഞെടുപ്പ് ഫലത്തിനുശേഷം രാജ്യത്തോടായി നടത്തിയ പ്രഥമ പ്രസംഗത്തില്‍ ഇംറാന്‍ ഖാന്‍ പറഞ്ഞു.
ഇന്ത്യയുമായി നല്ല ബന്ധമാണ് താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ മോശമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top