കശ്മീര്‍ കൊലപാതകം രാജ്യത്തിന് ആഴത്തിലേറ്റ മുറിവ്: കോണ്‍ഗ്രസ്

പത്തനംതിട്ട: കശ്മീര്‍ കൊലപാതകം രാജ്യത്തിന് ആഴത്തിലേറ്റ മുറിവാണെന്ന് ഇമാം അബ്ദുള്‍ സമീദ് മൗലവി പറഞ്ഞു. കൊലചെയ്യപ്പെട്ട കശ്മീര്‍ ബാലികയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കഠ്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ചും ആറന്മുള, കോന്നി, അടൂര്‍ നിയോജകമണ്ഡലങ്ങളിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഗാന്ധി സ്‌ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍ രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എം സി ഷെറീഫ്, കെ ജാസിംകുട്ടി, സുനില്‍ എസ് ലാല്‍, കെ കെ റോയ്സണ്‍, എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, ഡി നരേന്ദ്രനാദ്, ഹരികുമാര്‍ പൂതങ്കര, വൈ യാക്കൂബ്, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, പി കെ ശശി അബ്ദുള്‍ കലാം ആസാദ് സംസാരിച്ചു.
കഠ്‌വ, ഉന്നാവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലയിലെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് അറിയിച്ചു.

RELATED STORIES

Share it
Top