കശ്മീര്‍: ഏറ്റുമുട്ടലില്‍ ഉന്നത ബിരുദധാരിയടക്കം രണ്ടുപേര്‍ മരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ നദഗം മേഖലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ എംഫില്‍ ബിരുദധാരിയടക്കം രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ മരിച്ചു.
എംഫില്‍ ബിരുദധാരി സബ്‌സര്‍ അഹ്മദ് സോഫി, ആസിഫ് അഹ്മദ് സോഫി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി 2016 ജൂലൈയില്‍ കൊല്ലപ്പെട്ടതിനു ശേഷമാണ് സോഫി ആ സംഘടനയില്‍ ചേര്‍ന്നത്. ഈ വര്‍ഷം കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന ഉന്നത ബിരുദധാരിയായ മൂന്നാമത്തെ ആളാണ് സോഫി. 33കാരനായ സോഫിക്ക് എംഎസ്‌സി, ബിഎഡ് ബിരുദങ്ങളുണ്ട്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നിന്ന് ഉന്നത ബിരുദം നേടിയ മന്നാന്‍ ബഷീര്‍ വാനി ഈ മാസമാദ്യം ഉത്തര കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top