കശ്മീരില്‍ സൈന്യത്തിന്റെ വെടിവയ്പില്‍ യുവാവ് കൊല്ലപ്പെട്ടു: 50 പേര്‍ക്ക് പരിക്ക്; സംഘര്‍ഷാവസ്ഥ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ കുല്‍ഗാമിലാണ് സംഭവം. പ്രദേശത്തെത്തിയ രണ്ട് സായുധരെ സൈന്യം വെടിവച്ച് കൊന്നു. തുടര്‍ന്ന് പട്രോളിങിനിറങ്ങിയ സൈന്യവും പ്രദേശവാസികളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ സൈന്യം വെടിവയ്ക്കുകയായിരുന്നു.രണ്ട് ദിവസം മുമ്പും സൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ സക്കീര്‍ അഹമ്മദ് (22), ഇര്‍ഷാദ് മജീദ് (20), അന്റലീബ് (16) തുടങ്ങിയ പ്രദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top