കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടുശ്രീനഗര്‍ :  കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് ഒരു പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ശക്കീര്‍ അഹമ്മദ്(22), ഇര്‍ഷാദ് മജീദ്(20), അന്റലീബ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. പത്തു പേര്‍ക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് പ്രക്ഷോഭകരും സൈന്യവും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായെന്നാണ് റിപോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് കുല്‍ഗാം, അനന്തനാഗ് ജില്ലകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്.

RELATED STORIES

Share it
Top