കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാസേനയ്ക്കു നേരെയുണ്ടായ സായുധാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിനടുത്ത് ബതാമാലു മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്കു നേരെയാണ് സായുധസംഘം വെടിയുതിര്‍ത്തത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലിസ് അറിയിച്ചു. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട സായുധസംഘത്തിനായി മേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞയാഴ്ചയും ദക്ഷിണ കശ്മീരില്‍ സിആര്‍പിഎഫ് പട്രോളിങ് സംഘത്തിനു നേരെ സായുധസംഘം വെടിയുതിര്‍ത്തിരുന്നു.

RELATED STORIES

Share it
Top