കശ്മീരില്‍ പിഡിപി പിളരുന്നു: വിമത പിഡിപി-ബിജെപി സഖ്യസര്‍ക്കാരിന് സാധ്യത

ശ്രീനഗര്‍: ബിജെപിയുമായുള്ള സഖ്യം തകര്‍ന്നതിന്റെ തുടര്‍ച്ചയായി പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി പിളര്‍പ്പിലേക്ക്.മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിക്കെതിരേ പാര്‍ട്ടിയിലെ മൂന്ന് സാമാജികരാണ് രംഗത്തെത്തിയിരിക്കുന്നത്.ബിജെപി-പിഡിപി സഖ്യസര്‍ക്കാര്‍ തകരാന്‍ ഇടയായത് മുഫ്തിയുടെ പിടിപ്പുകേടാണെന്നാണ് ഇവരുടെ ആരോപണം. പിഡിപിയ്ക്കും നാഷനല്‍ ഫ്രണ്ടില്‍ നിന്നും വിട്ട് പുതിയ മുന്നണി രൂപികരിക്കാനും ആവശ്യത്തിന് അംഗസഖ്യയുണ്ടെങ്കില്‍ ബിജെപിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപികരിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് സൂചന.ബിജെപിക്ക് 25ഉം പിഡിപിക്ക് 28ഉം അംഗങ്ങളായിരുന്നു നിയമസഭയില്‍ ഉണ്ടായിരുന്നത്. മൊത്ത അംഗസംഖ്യ  89 ആയ സഭയില്‍ കേവല ഭൂരിപക്ഷം 45 ആണ്. മുഫ്തിയുടെ കഴിവില്ലായ്മയാണ് സഖ്യം തകരാന്‍ ഇടയാക്കിയതെന്ന് മുന്‍ മന്ത്രി ഇമ്രാന്‍ അന്‍സാരി,സാമാജികരായിരുന്ന മുഹമ്മദ് അബ്ബാസ് വാനി, ആബിദ് അന്‍സാരിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top