കശ്മീരില്‍ പിഞ്ചുബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവം: പ്രതിഷേധം ശക്തം

തൃശൂര്‍: ജമ്മുകാശ്മീരില്‍ പിഞ്ചുബാലികയെ പോലിസുകാരുള്‍പ്പടെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വിവിധ തലങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാകുന്നു.
കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ജ്ില്ലയിലുടനീളം വ്യാപകമായ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നുവരികയാണ്.
ജമ്മു കശ്മീരില്‍ ആസിഫ എന്ന ബാലിക കൊലചെയ്യപ്പെട്ടതില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് തൃശൂര്‍ സ്പീഡ് പോസ്റ്റോഫീസിനു മുന്‍വശത്ത് ചേര്‍ന്ന പ്രതിഷേധ യോഗം യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ഇ എം സതീശന്‍ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് ജില്ലാ ജോ.സെക്രട്ടറി കെ എന്‍ രഘു, മണ്ഡലം പ്രസിഡന്റ് എ ആര്‍ പ്രവീണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം ജി നാരായണന്‍, മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം സി ആര്‍ റോസിലി സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം ജോ.സെക്രട്ടറി നിതിന്‍ഘോഷ്, കെ കെ സുധീര്‍, വിപിന്‍ ഗോപി, ഡെന്നീസ് പുളിക്കന്‍, ബിജോ തട്ടില്‍, രതീഷ്‌കുമാര്‍, നികുഞ്ജ്, ദിപേഷ് നേതൃത്വം നല്‍കി.
ചേലക്കര: കാശ്മീരില്‍ പോലിസുകാരുള്‍പ്പടെ മൃഗീയമായി പലതവണ ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയ ആസിഫാ ബാനുവിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സെക്രട്ടറി സിദ്ധിഖ് പൊറ്റ, കബീര്‍ കിള്ളിമംഗലം, മുര്‍ഷിദ് ചേലക്കര നേതൃത്വം നല്‍കി.

RELATED STORIES

Share it
Top