കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ടം ഇന്ന്

ശ്രീനഗര്‍: കശ്മീരില്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ംഇന്ന്. തിരഞ്ഞെടുപ്പിന് മുമ്പായി ജമ്മുകശ്മീരില്‍ സുരക്ഷ ശക്തമാക്കി. വിശദമായ സുരക്ഷാ മാര്‍ഗരേഖകളാണ് സംസ്ഥാനത്തു നടപ്പാക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നഗരത്തിലെ പല ഭാഗങ്ങളിലും പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ പരിശോധിക്കുന്നുണ്ട്. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായും ചിലര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കുന്നുണ്ടെന്നും ജമ്മുകശ്മീര്‍ പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top