കശ്മീരില്‍ കര്‍ഫ്യൂ തുടരുന്നുശ്രീനഗര്‍: കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ മൂന്നാം ദിവസവും തുടരുന്നു. സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ട് കൊല്ലപ്പെട്ടതിനുശേഷമുണ്ടായ അക്രമങ്ങളെ തുടര്‍ന്നാണ്  കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍ ജില്ലകളിലും ശ്രീനഗറിലെ ഏഴു പോലിസ് സ്‌റ്റേഷന്‍ പരിധിയിലും കര്‍ഫ്യൂ തുടരുകയാണ്. ഉത്തര കശ്മീരിലെ സോപൂരിലും കര്‍ഫ്യൂ നിലവിലുണ്ട്.  ഏറ്റുമുട്ടല്‍ നടന്ന പുല്‍വാമയിലെ ത്രാലിലേക്ക് മാര്‍ച്ച് നടത്താന്‍ കശ്മീര്‍ സംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തില്‍ ബദഗമിലും ഗണ്ടര്‍ബാലിലും ആളുകള്‍ കൂടിനില്‍ക്കുന്നത് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 44ാം വകുപ്പു പ്രകാരം തടഞ്ഞിട്ടുണ്ട്. താഴ്‌വരയില്‍ മൊബൈല്‍ ഇന്റര്‍നെറ്റിനും വിലക്കുണ്ട്. സബ്‌സര്‍ ഭട്ടിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് ഇന്നലെ ത്രാലില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്

RELATED STORIES

Share it
Top