കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറു മരണം

ശ്രീനഗര്‍: കശ്മീരില്‍ രണ്ടിടങ്ങളിലായി ഉണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ഒരു നാട്ടുകാരന്‍ ഉള്‍പ്പെടെ ആറു മരണം. മൂന്നു സായുധരും ഒരു സൈനികനും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ച മറ്റുള്ളവര്‍. നൂര്‍ബാഗിലെ ഒരു വീട്ടില്‍ സായുധര്‍ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് നാട്ടുകാരിലൊരാള്‍ മരിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുഹമ്മദ് യാക്കൂബ് മാലിക്കിന്റെ മകന്‍ സലീം മാലിക് (26) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍, സൈന്യത്തിന്റെ വാദം നിഷേധിച്ച് കുടുംബം രംഗത്തെത്തി. പ്രദേശത്ത് സായുധര്‍ ഇല്ലായിരുന്നുവെന്നും വെടിവയ്പ് നടന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വീടിന് പുറത്ത് ശബ്ദം കേട്ട് ഇറങ്ങിയ മാലിക്കിനെ സുരക്ഷാസേന വെടിവച്ചിടുകയായിരുന്നുവെന്നാണ് മാലിക്കിന്റെ അമ്മാവന്‍ മുഹമ്മദ് യാസീന്‍ പറയുന്നത്. 19 രാഷ്ട്രീയ റൈഫിള്‍സിലെ സിപോയ് ഹാപ്പി സിങാണ് കൊല്ലപ്പെട്ട സൈനികന്‍. അനന്ത്‌നാഗ്, ബുദ്ഗാം, ശ്രീനഗര്‍ എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളിലാണ് മറ്റുള്ളവര്‍ കൊല്ലപ്പെട്ടത്.

RELATED STORIES

Share it
Top