കശ്മീരില്‍ ഏറ്റുമുട്ടല്‍; നാട്ടുകാരനടക്കം മൂന്നുപേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സായുധരും ഒരു നാട്ടുകാരനും അടക്കം മൂന്നുപേര്‍ മരിച്ചു. കുണ്ടലാന്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട സായുധരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. സായുധരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് ഗ്രാമത്തിലെത്തിയ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പുണ്ടായി. തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിച്ചു. രണ്ടു സായുധര്‍ മരിക്കുകയും ജവാന് പരിക്കേല്‍ക്കുകയും ചെയ്തു.
ഏറ്റുമുട്ടല്‍സ്ഥലത്ത് തടിച്ചുകൂടി കല്ലേറ് നടത്തിയ നാട്ടുകാരെ തുരത്താനുള്ള സുരക്ഷാസേനയുടെ ബലപ്രയോഗത്തിലാണ് സാധാരണക്കാരന്‍ മരിച്ചത്.

RELATED STORIES

Share it
Top