കശ്മീരില്‍ ഏറ്റുമുട്ടല്‍; സായുധര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്

ടുശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ സൈന്യവും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സായുധര്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പോലിസുകാരനും ഒരു നാട്ടുകാരനുമുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീര്‍ (ഐഎസ്‌ജെകെ) സംഘടനയുടെ നേതാവ് ദാവൂദ് ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് അറിയിച്ചു. ശ്രീഗുവാര ഗ്രാമത്തില്‍ ഇവര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യവും പോലിസും പ്രദേശത്തെത്തി. ഇതിനിടെ സായുധര്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തെന്നാണ് സൈന്യം പറയുന്നത്.
ഗ്രാമത്തിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്നാണ് സായുധര്‍ വെടിയുതിര്‍ത്തത്. വീട്ടുടമസ്ഥനാണ് കൊല്ലപ്പെട്ട നാട്ടുകാരന്‍. ഇയാളുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പ്രദേശത്തുകാരായ മൂന്നുപേരുടെ നില ഗുരുതരമാണ്.
ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് യുവാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ കല്ലെറിഞ്ഞത് സംഘര്‍ഷം സൃഷ്ടിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കുണ്ട്. ഇതിനെ തുടര്‍ന്ന് മൂന്ന് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. പുല്‍വാമ, അനന്ത്‌നാഗ്, ശ്രീനഗര്‍ ജില്ലകളിലാണ് നിയന്ത്രണം.
അതേസമയം, പുല്‍വാമയില്‍ സുരക്ഷാ സൈനികര്‍ക്കു നേരെ സായുധര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു സിആര്‍പിഎഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, ജൂണ്‍ 15ന് സായുധരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോണ്‍സ്റ്റബിള്‍ ഹബീബുല്ല മരണപ്പെട്ടു.

RELATED STORIES

Share it
Top