കശ്മീരില്‍ ഏറ്റുമുട്ടല്‍; ജവാന്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാന്‍ മരിച്ചു. സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരം കിട്ടിയതനുസരിച്ച് വെള്ളിയാഴ്ച രാത്രി തിരച്ചിലിനെത്തിയ സുരക്ഷാ സേനയ്ക്ക് നേരെയാണ് വെടിവയ്പുണ്ടായത്. സായുധര്‍ ഒളിച്ചിരിക്കുന്ന വീട്ടില്‍ നിന്നാണ് വെടിവച്ചത്. വെടിയേറ്റ മന്‍ദീപ് കുമാര്‍ എന്ന ജവാനാണു മരിച്ചത്.

RELATED STORIES

Share it
Top