കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാഭടന്മാരടക്കം 6 പേര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരും രണ്ടു സുരക്ഷാഭടന്മാരും മരിച്ചു. സായുധരായ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന ത്രാല്‍ മേഖലയിലെ വനത്തിലെത്തിയത്. സായുധര്‍ വെടിവച്ചതോടെ ഏറ്റുമുട്ടല്‍ തുടങ്ങി. ഒരു സൈനികനും ഒരു പോലിസുകാരനും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിപോയ് അജയ്കുമാര്‍, പോലിസുകാരന്‍ ലത്തീഫ് ഗജ്‌രി എന്നിവരാണ് മരിച്ചത്.

RELATED STORIES

Share it
Top